വീട്ടുമുറ്റ സദസ്സ് 

Saturday 13 September 2025 12:30 AM IST
.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വായനശാല വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. വായനാവസന്തം പദ്ധതിയുടെ ഭാഗമായാണ് പെരിന്തൽമണ്ണ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക വനിതാ വായനശാല വായന പൂമുറ്റം വീട്ടുമുറ്റ സദസാണ് സംഘടിപ്പിച്ചത്. എം.ആർ.നാരായണന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങ് എഴുത്തുകാരിയും അദ്ധ്യാപികയുമായ രജനി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ധ്യാപിക എം.എൻ രോഷ്നി അദ്ധ്യക്ഷയായി. പരിപാടിയിൽ നേതൃസമിതി കൺവീനർ കെ.പങ്കജാക്ഷൻ മുഖ്യപ്രഭാഷണവും നിമിഷ പുസ്തക ചർച്ചയും നടത്തി. എം.അമ്മിണി, പി.വി.ഗോവിന്ദനുണ്ണി, എം.മിനി എന്നിവർ സംസാരിച്ചു.