മൊബൈൽ ഹാക്ക് ചെയ്ത് തട്ടിപ്പ്: യുവാവിന് മൂന്നരലക്ഷം നഷ്ടമായി 

Saturday 13 September 2025 12:58 AM IST

ആലുവ: മൊബൈൽഫോൺ ഹാക്ക്ചെയ്ത് യുവാവിന്റെ മൂന്നരലക്ഷംരൂപ കവർന്നു. മൂക്കന്നൂർ പാലിമറ്റം മെബിൻ എമേഴ്സിന്റെ 3,58,000 രൂപയാണ് സ്മാർട്ട്ഫോൺ ഹാക്ക്ചെയ്ത് കവർന്നത്. നേരത്തെ യു.കെയിൽ ആയിരുന്ന മെബിന്റെ വിദേശനമ്പറിലേക്ക് വന്ന ലിങ്ക് ഓപ്പൺ ചെയ്തതോടെയാണ് മൊബൈൽഫോണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. യൂസർനെയിമും പാസ്‌വേർഡും ചോദിച്ചതോടെ അത് നൽകാതെ ബാക്കടിക്കുകയായിരുന്നു. എന്നാൽ ജോലിക്ക് കയറിയ മെബിൻ വൈകിട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്. ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.