പ്രതിരോധ കൺവെൻഷൻ

Saturday 13 September 2025 12:46 AM IST
നിടുമ്പ്രകുന്നിൽ പ്രദേശവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന പ്രതിരോധകൺവെൻഷൻ മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ കൊഴുക്കല്ലൂരിലെ നിടുംമ്പ്രക്കുന്നിടിച്ച് മണ്ണെടുക്കാനുള്ള ശ്രമത്തിനെതിരെ നിടുംമ്പ്രക്കുന്ന് പ്രദേശവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിരോധ കൺവെൻഷൻ നടത്തി. മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പർ കെ. കെ ലീല, എൻ എം ദാമോദരൻ, സഞ്ജയ്‌ കൊഴുക്കല്ലൂർ, കുഞ്ഞമ്മദ് മദനി, കെ എം ബാലൻ, അമ്പാടി കുഞ്ഞിക്കണ്ണൻ, എം കെ രാമചന്ദ്രൻ , ശിവദാസൻ ശിവപുരം എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആർ ബാലകൃഷ്ണൻ സ്വാഗതവും വി മോഹനൻ നന്ദിയും പറഞ്ഞു.