ചട്ടമ്പിസ്വാമി ആത്മീയജനാധിപത്യത്തിന്റെ ഗുരു

Friday 12 September 2025 9:32 PM IST

കോഴഞ്ചേരി: കേരളീയ പൗരോഹിത്യത്തെ ജനകീയമാക്കിയ മഹാഗുരുവാണ് ചട്ടമ്പി സ്വാമിയെന്ന് ഡോ .സുരേഷ് മാധവ് പറഞ്ഞു. ചട്ടമ്പിസ്വാമിയുടെ 172 -ാമത് ജയന്തി ആചരണത്തോട് അനുബന്ധിച്ച് ശ്രീ വിദ്യാധിരാജ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച 'മഹാഗുരുസാഹിതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊളോണിയൽ ആധുനികതയുടെ ബദൽ മലയാളികൾ വഴിയാണ് സ്വാമി ആവിഷ്കരിച്ചത്. വേദം പഠിക്കുവാൻ സ്ത്രീകൾക്കും അധ:സ്ഥിതർക്കും അവകാശമില്ലെന്ന് പൗരോഹിത്യ വർഗം നിയമം സൃഷ്ടിച്ച കാലത്താണ്, വേദത്തെ ഉദ്ധരിച്ചു കൊണ്ടുതന്നെ സമസ്ത മനുഷ്യർക്കും വേദാധികാരം ഉണ്ടെന്ന് അദ്ദേഹം സമർത്ഥിച്ചത്.. ആധുനിക കേരളത്തിന്റെ മതപരമായ മാനവികതയാണ് വേദാധികാര നിരുപണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ്‌ അഡ്വ കെ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി , കെ കെ ഗോപിനാഥൻ നായർ, സംസ്കാരിക കേന്ദ്രം ചെയർമാനും മണ്ഡലം സെക്രട്ടറിയുമായ അഡ്വ ഡി രാജഗോപാൽ, ഹിന്ദുമത മഹാമണ്ഡലം ട്രഷറർ റ്റി കെ സോമനാഥൻ നായർ സെക്രട്ടറിമാരായ കെ ആർ വേണുഗോപാൽ, ജി രാജ്‌കുമാർ, സാംസ്കാരിക കേന്ദ്രം ഡയറക്ടർ ശ്രീജിത്ത്‌ അയ്‌രൂർ എന്നിവർ പ്രസംഗിച്ചു.