മുട്ടക്കോഴി വിതരണം
Saturday 13 September 2025 1:32 AM IST
പാലക്കാട്: കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ നിന്നും 4.30 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 663 കുടുംബങ്ങൾക്ക് അഞ്ച് കോഴികളെ വീതമാണ് വിതരണം ചെയ്തത്. ഗ്രാമസഭകളിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണന നൽകിയാണ് കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് വി.രമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ്, വൈസ് പ്രസിഡന്റ് ടി.കെ.ഇസ്ഹാക്ക്, പഞ്ചായത്ത് സെക്രട്ടറി അനിലാൽ തുടങ്ങിയവർ പങ്കെടുത്തു.