അംഗത്വ ക്യാമ്പയിൻ

Friday 12 September 2025 9:35 PM IST

പത്തനംതിട്ട: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ പ്രവാസി കേരളീയർക്കായി ജില്ലയിൽ അംഗത്വ ക്യാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു.

മാരാമൺ റിട്രീറ്റ് സെന്ററിൽ 17 ന് രാവിലെ 10 ന് ആരംഭിക്കും.18 നും 60 നും ഇടയിൽ പ്രായമുള്ള രണ്ടു വർഷം പ്രവാസജീവിതം നയിച്ച പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനും പിഴ ഇളവോടുകൂടി കുടിശിക അടച്ച് തീർക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് പ്രവാസി ക്ഷേമ ബോർഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. . ഫോൺ : 9495630828 .