അദ്ധ്യാപകനെ പിരിച്ചുവിട്ടു 

Saturday 13 September 2025 1:35 AM IST

ആലുവ: ആലുവ യു.സി കോളേജ് ഇംഗ്ലീഷ് വിഭാഗം അസോ. പ്രൊഫ. ഡോ. കെ. ചെറി ജേക്കബിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. വിദ്യാർത്ഥിനികളെ ശല്യംചെയ്തതായി ഒന്നിലേറെ പരാതികൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയാണ് നടപടി എടുത്തത്.