പ്രവർത്തനം ആരംഭിച്ചു
Friday 12 September 2025 9:38 PM IST
പത്തനംതിട്ട : അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ. ടി. മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ സി. എം. ഷംനാദ്, കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ കെ. ജി. ബിനു, പത്തനംതിട്ട വില്ലേജ് ഓഫീസർ കെ. അനീഷ്‌കുമാർ, അക്ഷയ അസിസ്റ്റന്റ് പ്രൊജ്ര്രക് കോ-ഓർഡിനേറ്റർ എസ്. ഷിനു, തുടങ്ങിയവർ പങ്കെടുത്തു.
കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തോടു ചേർന്നാണ് അക്ഷയയുടെ പുതിയ ജില്ലാ ഓഫീസ് ഇനി പ്രവർത്തിക്കുക.