ഉദ്ഘാടനം
Friday 12 September 2025 9:40 PM IST
പത്തനംതിട്ട : അങ്കണവാടികളിലെ പരിഷ്‌കരിച്ച മെനു നടപ്പിലാക്കുന്നതിന്റെ നഗരസഭാ തല ഉദ്ഘാടനം ചിറ്റൂർ 9-ാം വാർഡിലെ സ്മാർട്ട് അങ്കണവാടിയിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അങ്കണവാടികളിലെ ഭക്ഷണ ക്രമത്തിൽ കാലോചിതമായ പരിഷ്‌കാരം നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ആർ.സാബു അദ്ധ്യക്ഷത വഹിച്ചു. ഐ .സി .ഡി. എസ് സൂപ്പർവൈസർ നിഷ ആനി ജോസഫ്, 96ാം നമ്പർ അങ്കണവാടി വർക്കർ ജയ വി.കെ, ഹെൽപ്പർ ലത പി. ആർ എന്നിവർ പങ്കെടുത്തു.