ഓണാഘോഷം

Friday 12 September 2025 9:40 PM IST

തിരുവല്ല : സമന്വയ മതസൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അനിക്കാട് അൻപ് വ്യദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണാഘോഷവും സ്നേഹ സംഗമവും നടത്തി. മാത്യൂ റ്റി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ആമുഖപ്രസംഗം നടത്തി. തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസൻ ഭട്ടതിരി ഓണസന്ദേശം നൽകി. ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, ഫാ.സിജോ പന്തപള്ളിൽ, അഡ്വ.വർഗീസ് മാമ്മൻ, എം.സലീം, പി.എം.അനീർ, ഷാജി, മാത്യൂസ് ജേക്കബ്, റോജർ ജോൺ, ജോസഫ് കുര്യാക്കോസ്, ഷെൽട്ടൺ വി.റാഫേൽ ,ശ്യാംകുമാർ, ഡോ.സജി കുര്യൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.