ജി.സി.സി നയം ഉടനെന്ന് മുഖ്യമന്ത്രി
Saturday 13 September 2025 12:20 AM IST
കൊച്ചി: കേരളത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി) സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ സമഗ്രനയം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജി.സി.സി മേധാവികളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ ജി.സി.സി തുടങ്ങുന്നവർക്ക് പ്രത്യേക ഇളവുകൾ നൽകും. ജി.സി.സികളുടെ എണ്ണം 40ൽ നിന്ന് 120ആയി ഉയർത്താനാണ് ലക്ഷ്യം. മൊത്തം തൊഴിലവസരം അഞ്ച് വർഷത്തിനുള്ളിൽ രണ്ടുലക്ഷമായി ഉയരും.
ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ കരട് ജി.സി.സി നയത്തിന്റെ വിവരങ്ങൾ അവതരിപ്പിച്ചു. ഐ.ടി. സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന ഐ.ടി ഉന്നതാധികാര സമിതി വൈസ് ചെയർമാൻ എസ്.ഡി. ഷിബുലാൽ, ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ(റിട്ട.) സഞ്ജീവ് നായർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ സംസാരിച്ചു.