നൂറുൽ ഇസ്‌ലാം യൂണി. പ്രവേശനോത്സവം
തിരുവനന്തപുരം : നൂറുൽ ഇസ്‌ലാം ഡീമ്ഡ് യൂണിവേഴ്സിറ്റി സ്റ്റാറ്റസ് വാർഷികാഘോഷവും പ്രവേശനോത്സവവും നടന്നു.രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് 1750-ലധികം വിദ്യാർഥികൾ ഈ വർഷം പ്രവേശനം നേടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്, സോഡിയം അയൺ റിസർച്ച് ആൻഡ് മാനുഫാക്ചറിംഗ് യൂണിറ്റ്, ഇന്റർനാഷണൽ സ്റ്റുഡൻസ് സെൽ, നിഷ് എ .പി .ജെ ഏറോ ക്ലബ്, ഹോക്കി ,സൈക്ലിംഗ് ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, ഫുഡ് കോർട്ടുകൾ, ട്യൂൺസ് അനിമേഷൻ ഇൻക്യുബേഷൻ സെന്റർ, സുകുമാരി സ്കൂൾ ഒഫ് മൾട്ടിമീഡിയ ഫിലിം ടെക്നോളജി ബ്ലോക്ക് , ആശുപത്രി സമുച്ചയം,സൂപ്പർ മാർക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ സർവകലാശാലയിൽ ഒരുക്കിയിട്ടുണ്ട്.
സർവകലാശാല ഹിൽ ടോപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനം ചാൻസലർ ഡോ.എ.പി.മജീദ് ഖാൻ നിർവഹിച്ചു.നിഷ് പ്രോ ചാൻസലർ എം.എസ് ഫൈസൽ ഖാൻ, വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് ,കോട്ടാർ ബിഷപ്പ് എമിരിറ്റസ് പീറ്റർ റെമിഗിസ് ,ഡോ. പി. രാഘവൻ ,ഡോ. രതീഷ് നായർ, ഡോ. എം.രാജേഷ്, നിഷ് പ്രൊ ചാൻസലർ ഡോ. ഷാജിൻ നർഗുണം, ഡയറക്ടർ ഡോ. ശ്യാം മോഹൻ ,സുനിൽകുമാർ, എസ്.എസ് സുധീഷ്, ശശിധരൻ നായർ,അഖിൽ മേനോൻ, ശ്രീനിവാസ് ഷിന്റേ ,കെ. അശോക് കുമാർ, എ.എസ് വിനോദ്, രജിസ്ട്രാർ ഡോ.പി തിരുമാൽവല്ലവൻ, പ്രൊ വൈസ് ചാൻസലർ അഡ്മിനിസ്ട്രേഷൻ ഡോ. കെ.എ ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.