ക്ഷീരകർഷകർ സമരത്തിന് 

Saturday 13 September 2025 1:09 AM IST

കൊച്ചി: പാലിന് സംഭരണവില ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ളക്ക് നിവേദനം നൽകി. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഈമാസം 16ന് രാവിലെ 10ന് തിരുവനന്തപുരം പട്ടം മിൽമ ഫെഡറേഷൻ ഓഫീസിന് മുമ്പിൽ ക്ഷീരകർഷകർ പ്രതിഷേധപ്രകടനവും ധർണയും നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ അസോസിയേഷൻ ഭാരവാഹികളും കർഷകരുമായ ബെന്നി കാവനാൽ, ബിജുമോൻ തോമസ്, ഷൈൻ കെ.വി., പ്രദീപ് കുമാർ കാരൂർ, എം.എൻ. ഗിരി, ജോജോ ആന്റണി, മധു ആന്റണി എന്നിവർ സംസാരിച്ചു.