മിസ് കേരള 25-ാം പതിപ്പ് 14ന്
Saturday 13 September 2025 12:10 AM IST
കൊച്ചി: ഇംപ്രസാരിയോ സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി പതിപ്പ് മിസ് കേരള മത്സരം 14ന് വൈകിട്ട് ആറിന് ഇടപ്പള്ളി ഹോട്ടൽ മാരിയറ്റിൽ അരങ്ങേറും. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയിക്ക് സർക്കിൾ ഒഫ് ഇലക്വൻസും ഫസ്റ്റ് റണ്ണറപ്പിന് ഇറ്റേണൽ ബ്യൂട്ടിയും സെക്കൻഡ് റണ്ണറപ്പിന് ബ്യൂട്ടി വിത്ത് എലിഗൻസും കിരീടങ്ങൾ സമ്മാനിക്കും. ഐറിൻ കുര്യാക്കോസ്, സാന്ദ്ര നായർ, പൂജ സത്യേന്ദ്രൻ, ഇഷിത ശിവാനി, ശ്രീലക്ഷ്മി എൽ.എസ്., ദിയ രാജേഷ്, ഫാത്തിമ ഫിസ, എയ്ഞ്ചൽ തോമസ്, ഭാഗ്യ തോമസ്, മാളവിക വിപിൻ, നിതാര ജേക്കബ്, നന്ദന മനോജ്, ലക്ഷ്മിപ്രിയ ബി, പ്രിയങ്ക, ഉത്തര സന്തോഷ്, അഞ്ജലി ഷമീർ, ദേവിക, ഹെലനി, ശ്രീനിധി, നേഹ സാന്ധ്ര, സോയ, ജിനു എന്നിവരാണ് മത്സരിക്കുന്നത്.