സുരക്ഷാ പ്രദർശനം ആരംഭിച്ചു
Saturday 13 September 2025 2:11 AM IST
കൊച്ചി: ഓൾ കൈൻഡ്‌സ് ഒഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റർ അസോസിയേഷൻ (അക്കേഷ്യ) കേരള ഘടകം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആൻഡ് ഓട്ടോമേഷൻ പ്രദർശനം 'ഓട്ടോസെക് എക്‌സ്‌പോ 2025 പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കേഷ്യ പ്രസിഡന്റ് എ.ടി ജോസ് അദ്ധ്യക്ഷത വഹിച്ചു. വി.പി.എസ് ലേക്ക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, കളമശേരി നഗരസഭാ കൗൺസിലർ റഫീഖ് മരയ്ക്കാർ, അക്കേഷ്യ സെക്രട്ടറി പി.വി. ശ്യാംപ്രസാദ്, ട്രഷറർ റിജേഷ് രാംദാസ് തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം ഇന്ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.