വല്ലാർപാടം തീർത്ഥാടനം നാളെ
Saturday 13 September 2025 1:12 AM IST
കൊച്ചി: വല്ലാർപാടം ബസിലിക്കയിലേക്കുള്ള 21-ാമത് മരിയൻ തീർത്ഥാടനം നാളെ നടക്കും. കിഴക്കൻ മേഖലാ തീർത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വൈകിട്ട് 3ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. തീർത്ഥാടകരെ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് സ്വീകരിക്കും. 4.30ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. 16 മുതൽ 24 വരെയാണ് തിരുനാൾ.