ന്യൂനപക്ഷ സംഗമവും പ്രഹസനം:വി.മുരളീധരൻ

Saturday 13 September 2025 12:00 AM IST

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം കൂടി നടത്തുന്നത് ഒന്നാന്തരം പ്രഹസനമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക കേരള സഭയുടെ മറ്റൊരു പതിപ്പാണ് അയ്യപ്പ സംഗമം. തിരഞ്ഞെടുപ്പിന് വേണ്ടി പണപ്പിരിവാണ് ലക്ഷ്യം. അഴിമതിയും വികസനമുരടിപ്പുമായി മുഖം നഷ്ടപ്പെട്ട പിണറായി സർക്കാർ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. ശബരിമലയ്ക്ക് മാസ്റ്റർ പ്ലാൻ പോലുമില്ലാത്തവരാണ് ഇതിനായി ഇറങ്ങുന്നത്. കഴിഞ്ഞ 9 വർഷമായി ഭൂരിപക്ഷങ്ങളുടെയും ന്യൂനപക്ഷങ്ങളെയും കുറിച്ചൊന്നും സിപിഎമ്മിന് ആശങ്കയുണ്ടായിരുന്നില്ലേ?. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനത്തെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് നീക്കം. ന്യൂനപക്ഷ-ഭൂരിപക്ഷ സംഗമമെന്നെല്ലാമുള്ള നാടകം ജനം തിരിച്ചറിയും.

കേരളത്തിലെ സിപിഎം തടിച്ചു കൊഴുത്തത് എങ്ങനെയെന്നതിന്റെ നേർസാക്ഷ്യമാണ് തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ശബ്ദരേഖയെന്നും വി. മുരളീധരൻ പറഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് വെ​ന്റി​ലേ​റ്റ​റി​ൽ: വി.​ഡി.​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​ലോ​ക​ത്തു​ള്ള​ ​എ​ല്ലാ​ ​അ​സു​ഖ​ങ്ങ​ളും​ ​കേ​ര​ള​ത്തി​ലു​ണ്ടെ​ങ്കി​ലും​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​വ​കു​പ്പ് ​വെ​ന്റി​ലേ​റ്റ​റി​ലാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്‌​ക​ ​ജ്വ​രം​ ​ബാ​ധി​ച്ച് 16​ ​പേ​ർ​ ​മ​രി​ച്ചി​ട്ടും​ ​ബോ​ധ​വ​ത്ക​ര​ണം​ ​പോ​ലും​ ​ന​ട​ത്തു​ന്നി​ല്ല. അ​യ്യ​പ്പ​ ​സം​ഗ​മ​വും​ ​ന്യൂ​ന​പ​ക്ഷ​ ​സം​ഗ​മ​വും​ ​സം​ഘ​ടി​പ്പി​ച്ച് ​സ​ർ​ക്കാ​ർ​ ​ത​മാ​ശ​യാ​ക്ക​രു​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തോ​ൽ​വി​ ​തു​റി​ച്ചു​ ​നോ​ക്കു​ന്ന​തി​നാ​ലാ​ണ് ​അ​യ്യ​പ്പ​ ​സം​ഗ​മ​വും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​യി​ ​മ​റ്റൊ​രു​ ​സം​ഗ​മ​വും​ ​ന​ട​ത്തു​ന്ന​ത്.​ ​എ​ല്ലാ​ ​മ​ത​ങ്ങ​ളു​ടെ​യും​ ​ജാ​തി​ക​ളു​ടെ​യും​ ​ഉ​പ​ജാ​തി​ക​ളു​ടെ​യും​ ​സം​ഗ​മം​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്ത​ട്ടെ.​അ​ടൂ​രി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വി​നെ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വോ​ടെ​യാ​ണ് ​പൊ​ലീ​സ് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വി​നെ​ ​പോ​ലും​ ​സ്റ്റേ​ഷ​നി​ൽ​ ​ത​ല്ലി​ക്കൊ​ല്ലു​ന്ന​ ​പൊ​ലീ​സാ​ണെ​ങ്കി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​സ്ഥാ​ന​ത്ത് ​ഇ​രി​ക്ക​രു​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ത​ട്ടി​ക്കൂ​ട്ട് ​സ​മ്മേ​ള​ന​ങ്ങൾ ജ​ന​ശ്ര​ദ്ധ​ ​മാ​റ്റാ​ൻ: സ​ണ്ണി​ ​ജോ​സ​ഫ്

കൊ​ച്ചി​:​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തു​ന്ന​ ​വി​മ​ർ​ശ​ന​ങ്ങ​ളി​ൽ​ ​ഉ​ത്ത​രം​ ​മു​ട്ടി​യ​ ​സ​ർ​ക്കാ​ർ​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ക്കാ​നാ​ണ് ​ത​ട്ടി​ക്കൂ​ട്ട് ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്.​എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന് ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​തി​ന് ​അ​യോ​ഗ്യ​ത​യി​ല്ല.​സ്പീ​ക്ക​റാ​ണ് ​അ​തി​ൽ​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കേ​ണ്ട​തെ​ന്നും​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​യോ​ജി​ച്ചെ​ടു​ത്ത​താ​ണെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​കൂ​ടാ​തെ​ ​വീ​ട്ടി​ൽ​നി​ന്നു​ ​മ​ദ്യ​വും​ ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ളും​ ​പി​ടി​ച്ച​ ​കേ​സി​ൽ​ ​വ​യ​നാ​ട് ​പു​ൽ​പ്പ​ള്ളി​ ​സ്വ​ദേ​ശി​ ​ത​ങ്ക​ച്ച​നെ​ ​പ​രാ​തി​യു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​പ​രി​ശോ​ധി​ക്കാ​തെ​ 17​ ​ദി​വ​സ​ത്തോ​ളം​ ​ജ​യി​ലി​ല​ട​ച്ച​ത് ​തെ​റ്റാ​ണ്.​മ​ദ്യം​ ​ക​ണ്ടെ​ടു​ത്ത​ത് ​കാ​ർ​പോ​ർ​ച്ചി​ൽ​ ​നി​ന്നാ​ണ്.​ത​ങ്ക​ച്ച​നെ​ ​കു​ടു​ക്കി​യ​വ​ർ​ ​ആ​രൊ​ക്കെ​യാ​ണെ​ന്ന് ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.