പരിസ്ഥിതി പഠനം, കാലാവസ്ഥ മാറ്റം:സാധ്യതകൾ
പരിസ്ഥിതി,വനം,കാലാവസ്ഥ മാറ്റം തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും ഉപരി പഠനത്തിനും തൊഴിലിനും സാധ്യത കൂടുന്നു. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ബിരുദധാരികൾക്കും,ബിരുദാനന്തര ബിരുദക്കാർക്കും അവസരം ഉപയോഗപ്പെടുത്താം.ഈ വിഷയങ്ങളിൽ നിരവധി ബിരുദ കോഴ്‌സുകളുമുണ്ട്.കേരള കാർഷിക സർവകലാശാലയിൽ ക്ലൈമറ്റ് ചേഞ്ച്, എൻവിറോണമെന്റൽ സയൻസ് എന്നിവയിൽ ബിരുദ പ്രോഗ്രമുണ്ട്. CSIR,DST,ICMR,ICAR എന്നിവ ഗവേഷണത്തിന് ഊന്നൽ നൽകുന്ന സ്ഥാപനങ്ങളാണ്. ടെറി യൂണിവേഴ്‌സിറ്റി,zoological survey ഓഫ് ഇന്ത്യ,സലിം അലി സെന്റർ ഫോർ ornithology & നാച്ചുറൽ ഹിസ്റ്ററി,Wildlife ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ എന്നിവ പരിസ്ഥിതീക പഠനത്തിന് സഹായം നൽകുന്നുണ്ട്.ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കുന്ന ഗ്രേറ്റ് നിക്കോബാർ ഐലൻഡ് പ്രോജെക്ടിൽ മൾട്ടി ഡിസിപ്ലിനറി പഠനം,ഗവേഷണം എന്നിവയ്ക്ക് സാധ്യതകളുണ്ട്. സുസ്ഥിര വികസനം,ആദിവാസി സമൂഹത്തിന്റെ ഉന്നമനം,ആവാസ വ്യവസ്ഥ,പരിസ്ഥിതി പരിരക്ഷ,മനുഷ്യ-വന്യജീവി സംഘർഷം എന്നിവ ഗവേഷണ സാധ്യതയുള്ള മേഖലകളാണ്.