ഇലവുംതിട്ട ഗോപാല കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുതിയ സ്റ്റേജ് ഉദ്ഘാടനം

Saturday 13 September 2025 2:32 AM IST

ഇലവുംതിട്ട: രാമൻചിറ ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം സിനിമ, സീരിയൽ, കോമഡി താരം സാബു നാരായണൻ നിർവഹിച്ചു. ഈ പുതിയ സ്റ്റേജ് വഴിപാടായി സമർപ്പിച്ച മംഗലക്കോട്ട് എം.കെ. തങ്കപ്പനെയും ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് ദിലീപ് സതീഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി ഉണ്ണിക്കുട്ടൻ സ്വാഗതം പറഞ്ഞു. തന്ത്രി ആറ്റു പുറത്തില്ലം പരമേശ്വരൻ പോറ്റി ദദ്രദീപം തെളിച്ചു. ബ്ലോക്ക് മെമ്പർ പോൾ രാജൻ, പഞ്ചായത്ത് അംഗം സിബി, തന്ത്രി മണിക്കുട്ടൻ തിരുമേനി, രാമൻചിറ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാദർ.പോൾ നിലയ്ക്കൽ ,ഫാ.ജോർജ് പുത്തൻപുരയ്ക്കൽ, ഫാ.മനു വർഗീസ്, പി.ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു.