ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന: വേടൻ
Saturday 13 September 2025 12:00 AM IST
കൊച്ചി: തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിൽ സംശയമില്ലെന്ന് റാപ്പർ വേടൻ പറഞ്ഞു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും വേടൻ പ്രതികരിച്ചു. അതേസമയം സംഗീത ഗവേഷക വിദ്യാർത്ഥിനി നൽകിയ ലൈംഗികാതിക്രമ കേസിൽ വേടനെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ മൂന്നര മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു. കേസിൽ ജില്ലാ സെഷൻസ് കോടതി വേടന് മുൻകൂർ ജാമ്യം നൽകിയിരുന്നു. രാവിലെ 10ന് സ്‌റ്റേഷനിൽ ഹാജരായ വേടനെ ഉച്ചയ്ക്ക് 1.30ഓടെ വിട്ടയച്ചു. ഒക്‌ടോബർ 10ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.