സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

Saturday 13 September 2025 12:00 AM IST

ന്യൂഡൽഹി: കേരളത്തിലെയും പശ്ചിമബംഗാളിലെയുമടക്കം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു മുതൽ 15 വരെ നടക്കും. കേരളത്തിൽ ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ മൂന്നു ദിവസത്തെ യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ഡൽഹിയിലെത്തി. വോട്ടുക്കൊള്ള ആരോപിച്ച് ബീഹാറിൽ നടന്ന വോട്ടർ അധികാ‌ർ യാത്രയും ചർച്ചയ്‌ക്കെടുക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയാകും. അതേസമയം, പാർട്ടി മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഇന്നലെ നേതാക്കൾ അദ്ദേഹത്തെ അനുസ്‌മരിച്ചു. ഡൽഹി എ.കെ.ജി ഭവനിൽ അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിൽ ജനറൽ സെക്രട്ടറി എം.എ. ബേബി പുഷ്‌പാർച്ചന നടത്തി.