എം.കെ.മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി

Saturday 13 September 2025 12:00 AM IST

കോഴിക്കോട്:ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എം.കെ.മുനീർ എം.എൽ.എയുടെ ആരോഗ്യ നിലയിൽ പുരോഗതി.നില മെച്ചപ്പെടുന്നുണ്ടെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.