സ്ത്രീകൾക്കായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക വെൽനസ് ക്ലിനിക്

Saturday 13 September 2025 12:40 AM IST

തിരുവനന്തപുരം: എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാൻസർ ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ ഈ ക്ലിനിക്കുകളിലൂടെ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടനം 16ന് നടക്കും. ഇവിടെയെത്തി പരിശോധന നടത്താൻ പരമാവധി സ്ത്രീകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ പ്രവർത്തകരോടു ഫേസ്ബുക്ക് ലൈവിലൂടെ മന്ത്രി പറഞ്ഞു.

കേരളത്തിലെ ശിശു മരണനിരക്ക് കുറക്കുന്നതിനായി പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.

കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും മരണനിരക്ക് കുറക്കുന്നതിനും സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.