ശിവഗിരിയിൽ മഹാഗുരുപൂജ

Saturday 13 September 2025 12:43 AM IST

ശിവഗിരി:ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് കോട്ടയം മീനച്ചൽ എസ്.എൻ.ഡി.പി യോഗം 160-ാംനമ്പർ ശാഖയും പങ്കുചേരും.വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകൾ,കുടുംബയൂണിറ്റുകൾ,ഗുരുധർമ്മ പ്രചരണസഭ ഘടകങ്ങൾ,ക്ഷേത്ര കമ്മിറ്റികൾ തുടങ്ങിയവയൊക്കെയും ശിവഗിരിയിൽ മഹാഗുരുപൂജ സമർപ്പിക്കാറുണ്ട്.നേരിട്ട് വരാൻ പറ്റാത്തവർക്ക് പ്രസാദം തപാൽ വഴി ലഭ്യമാക്കുന്നതാണ്.വിവരങ്ങൾക്ക്: 9447551499