ശിവഗിരിയിൽ വിദ്യാരംഭം
Saturday 13 September 2025 12:45 AM IST
ശിവഗിരി:വിജയദശമി ദിനമായ ഒക്ടോബർ 2ന് ശിവഗിരിയിൽ വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയിൽ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം.ശ്രീനാരായണ ഗുരുദേവൻ വിദ്യാദേവതയായി പ്രതിഷ്ഠിച്ച ശാരദാദേവിയുടെ സന്നിധിയിൽ വിജയദശമിക്കും കൂടാതെ നിത്യേനയും ആദ്യാക്ഷരം കുറിക്കുന്നതിനും അന്നപ്രാശത്തിനും അവസരമുണ്ട്. ശ്രീശാരദാപൂജ,ശ്രീശാരദാപുഷ്പാഞ്ജലി,കുടുംബാർച്ചന,വിശേഷാൽ ശാരദാപൂജ തുടങ്ങിയ വഴിപാടുകൾ ശാരദാമഠത്തിൽ ഭക്തർക്ക് നിവ്വഹിക്കാനാകും.ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരാണ് ആദ്യാക്ഷരം എഴുതിക്കുന്നതും അന്നപ്രാശം നടത്തുന്നതും.മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല.