വി.സുനിൽ കുമാറിന് മഹാത്മജി പുരസ്കാർ
Saturday 13 September 2025 12:12 AM IST
തിരുവനന്തപുരം : ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച കായിക സംഘാടകനുള്ള മഹാത്മജി പുരസ്കാറിന് കേരള ഒളിമ്പിക് അസോസിയേഷന്റെയും കേരള ഹോക്കിയുടേയും പ്രസിഡന്റായ വി.സുനിൽ കുമാർ അർഹനായി. സെപ്തംബർ 15ന് തിരുവനന്തപുരം വൈലോപ്പള്ളി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
സംഘടന ശക്തിപ്പെടുത്തുകയും പ്രഥമ കേരള ഗെയിംസ് ഉൾപ്പടെയുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കേരള ഒളിമ്പിക് അസോസിയേഷൻ കായിക താരങ്ങൾക്ക് വേണ്ടിയുള്ള സൊസൈറ്റി, യൂട്യൂബ് ചാനൽ, മറ്റ് ഓൺലൈൻ പ്ളാറ്റ്ഫോമുകൾ, സ്പോർട്സ് മാഗസിൻ എന്നിവ നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് ഓൺലൈനായുള്ള കായിക പരിശീലനത്തിന് മുൻകൈ എടുത്തിരുന്നു.