വിശ്വകർമ്മ നവോത്ഥാൻ ജില്ലാ സമ്മേളനം
Saturday 13 September 2025 12:51 AM IST
പത്തനംതിട്ട: വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം.ആർ.വിക്രമൻ അദ്ധ്യക്ഷനായി. രഞ്ജിത്ത് അറയ്‌ക്കൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ സംരംഭങ്ങളെ സംബന്ധിച്ച് വി.എൻ.എഫ് ചേംബർ സെക്രട്ടറി കെ.സജി വിശദീകരിച്ചു. ഐ.എസ്.ആർ.ഒ മുൻ ശാസ്‌ത്രജ്ഞനും സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി.രമേശ് ചന്ദ്രൻ, വി.എൻ.എഫ് യുവ സംസ്ഥാന പ്രസിഡന്റ് ആർ.അമൃതരാജ്, സംസ്ഥാന വനിതാ വിഭാഗം ജനറൽ സെക്രട്ടറി ജയശ്രീ ബാബു, ഡോ. സബിത, അഡ്വ.ദിൻകർ കൃഷ്‌ണ, ലതിക രമേശ് എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി എൽ.സുരേഷ് സ്വാഗതവും തിരുവല്ല താലൂക്ക് സെക്രട്ടറി പി.ടി.സുരേഷ് നന്ദിയും പറഞ്ഞു.