വിശ്വകർമ്മ ദിനാഘോഷം
Saturday 13 September 2025 12:55 AM IST
കൊട്ടാരക്കര: വിശ്വകർമ്മ സംയുക്ത സമിതി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് വിശ്വകർമ്മ ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് പുലമൺ രവിനഗറിൽ നിന്ന് ശോഭായാത്ര ആരംഭിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഫ്ളാഗ് ഓഫ് ചെയ്യും. ശോഭായാത്ര റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലെത്തുമ്പോൾ ചേരുന്ന മഹാസംഗമം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംയുക്തസമിതി ചെയർമാൻ മുരളി യദുകുലം അദ്ധ്യക്ഷനാകും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ, ബി.അനിൽകുമാർ എന്നിവർ വിവിധ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. 120 ശാഖകളിൽ നിന്നുള്ള സമുദായാംഗങ്ങൾ പങ്കെടുക്കും.