ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്
Saturday 13 September 2025 12:57 AM IST
കൊല്ലം: ജില്ലാ സീനിയർ (പുരുഷ \ വനിത) വിഭാഗം ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് 20, 21 തീയതികളിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകളെയും കളിക്കാരെയും മാത്രമേ ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയുള്ളൂ. ഇതിനായി എൻട്രിയോടൊപ്പം കളിക്കാരുടെ രജിസ്ട്രേഷൻ ഫോമും ഫീസും സമർപ്പിക്കേണ്ടതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ, കോളേജ്, ക്ലബ് ടീമുകൾ 18 ന് മുമ്പായി ജില്ലാ അസോസിയേഷൻ സെക്രട്ടറിയുടെ പക്കൽ രേഖാമൂലം എൻട്രികൾ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 9446835911 എന്ന നമ്പരിൽ ബന്ധപ്പെടണം.