നേപ്പാളിൽ കുടുങ്ങിയവർ തിരിച്ചെത്തി

Saturday 13 September 2025 1:41 AM IST

തൃശൂർ:നേപ്പാൾ അതിർത്തിയിൽ കുടുങ്ങിയ തൃശൂർ സ്വദേശികളെ തിരിച്ചെത്തിച്ചു.കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിലാണ് നടപടി.എരുമപ്പെട്ടി,വാടാനപ്പിള്ളി സ്വദേശികളായ ഡോ.സുജയ്,അഭിലാഷ് എന്നിവർ കഴിഞ്ഞ രണ്ടിനാണ് നേപ്പാൾ വഴി കൈലാസത്തിൽ പോയത്.കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങി.ഇന്നലെ ഉച്ചയോടെ ബംഗളൂരു വഴിയാണ് നാട്ടിലെത്തിയത്.