സി.പി.എം സഹകരണ മേഖലയെ കൊള്ളയടിക്കുന്നു:എം.ടി.രമേശ്

Saturday 13 September 2025 1:43 AM IST

തൃശൂർ:സി.പി.എം സഹകരണ മേഖലയെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.ഡി.വൈ.എഫ്.ഐ നേതാവിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.സി.പി.എം നേതാക്കളുടെ സ്വത്ത് വിവരത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം.തൃശൂരിൽ സി.പി.എമ്മിന്റെ ക്രമക്കേടുകളുടെ പങ്ക് പറ്റുന്നത് കോൺഗ്രസാണെന്നും കരുവന്നൂർ കേസിൽ മിണ്ടാതിരുന്ന ആളാണ് വി.ഡി.സതീശനെന്നും രമേശ് പറഞ്ഞു. ഇ.ഡി.അന്വേഷണത്തെ എതിർത്ത് സി.പി.എമ്മിനെ സഹായിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും രമേശ് കുറ്റപ്പെടുത്തി.