ഐസകിന്റെ അവയവങ്ങൾ അവരോടും ഇണങ്ങി

Saturday 13 September 2025 1:44 AM IST

തിരുവനന്തപുരം:അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ അവയവങ്ങൾ സ്വീകരിച്ച രോഗികളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.ഒരു വൃക്ക മെഡിക്കൽ കോളേജിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.ലിസി ആശുപത്രിയിലെ 28 കാരനിലൂടെ ഐസകിന്റെ ഹൃദയം മിടിച്ചു തുടങ്ങി.മെഡിക്കൽ കോളജിലെ 44 കാരനും,കിംസിലെ സ്ത്രീയ്ക്കുമാണ് കിഡ്നികൾ നൽകിയത്.കിംസിൽ അവയവം സ്വീകരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.മൂന്ന് ആശുപത്രികളിലുമായി നടന്ന അവയവമാറ്റ ശസ്ത്രക്രിയകൾ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് രോഗികളുടെ കുടുംബാംഗങ്ങളും ഡോക്ടർമാരും.എല്ലാവരും ഐസക്കിന്റെ കുടുംബത്തോട് നന്ദി പറഞ്ഞു.