കടകംപള്ളിക്കെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം

Saturday 13 September 2025 1:52 AM IST

തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന് ഇന്നലെ പരാതി കൈമാറി. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണ് പരാതിക്കാരൻ. പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാലേ കേസെടുത്ത് അന്വേഷണം നടത്തുവെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. അല്ലെങ്കിൽ പരാതിക്കാരൻ തെളിവുകൾ ഹാജരാക്കണമെന്നും നിലപാടെടുത്തിരുന്നു.