ബൈക്കിൽ സഞ്ചരിക്കവേ നായ കുറുകെ ചാടി അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Saturday 13 September 2025 11:40 AM IST
പാലക്കാട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മലപ്പുറം സ്വദേശി സലീനയാണ് (40) മരിച്ചത്. ബൈക്കോടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അലന്നല്ലൂരിലുളള ബന്ധുവിനെ കണ്ടശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചത്.