വിവാഹം കഴിഞ്ഞിട്ട് വെറും ആറ് മാസം; പ്രവാസി മലയാളിയെ സലാലയിൽ മരിച്ചനിലയിൽ കണ്ടെത്തി

Saturday 13 September 2025 12:42 PM IST

സലാല: മലയാളി യുവാവിനെ ഒമാനിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനാണ് ( 31) മരിച്ചത്. സലാലയിൽ അഞ്ചാം നമ്പറിലെ താമസസ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവാവ്.

മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്‌. മൃതദേഹം നിയമ നടപടികൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുമെന്ന് കെഎംസിസി സലാല ഭാരവാഹികൾ അറിയിച്ചു. ആറ് മാസം മുമ്പാണ് യുവാവ് വിവാഹിതനായത്‌. ഭാര്യ: റിസ്‌വാന തസ്‌നി. പിതാവ്‌ കുഞ്ഞറമു, മാതാവ്‌ ആയിശ.