'പിആർ വർക്ക് പൈസ വാങ്ങിയാണ് ചെയ്യുന്നത്; ഒരാളെ ശമ്പളം കൊടുത്തു നിർത്തിയിട്ടുണ്ട്'; മറുപടിയുമായി സീമ ജി നായർ
ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പങ്കുവച്ച പോസ്റ്റിൽ വീണ്ടും വിശദീകരണവുമായി നടി സീമ ജി നായർ. പ്രതിസന്ധി ഘട്ടത്തിൽ തളർത്താൻ ആൾക്കാർ ഉണ്ടാകും ആ സമയങ്ങളിൽ തളർന്നുപോയാൽ ചവിട്ടി അരക്കാനായി അനേകം കാലുകൾ പൊങ്ങിവരുമെന്ന് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവളാണ് ഞാനും. അന്നൊക്കെ തളർന്നിരുന്നുവെങ്കിൽ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്നും സീമ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുലിന് വേണ്ടി പിആർ വർക്ക് ചെയ്യുകയാണെന്ന ആരോപണത്തിലും സീമ പ്രതികരിച്ചു. പിആർ വർക്ക് ചെയ്യുന്നതാണ്. അത് പൈസ വാങ്ങിയാണ് ചെയ്യുന്നതെന്നും ഫ്രീ ആയിട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഏഴുതുമെന്ന് ആരും കരുതരുതെന്നും സീമ പറഞ്ഞു. പൈസ വാങ്ങിക്കാനായ് മാത്രം ഒരാളെ ശമ്പളം കൊടുത്തു നിർത്തിയിട്ടുണ്ടെന്നും സീമ കുറിച്ചു. രാഹുലിനെതിരെ ആരോപണം ഉയർന്നയുടൻ ഫേസ്ബുക്കിൽ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചയാളാണ് സീമ. ഇതേ തുടർന്ന് വലിയ വിമർശനങ്ങൾ സീമയെ തേടിയെത്തിയിരുന്നു.
സീമ ജി നായർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശുഭദിനം. ഒന്നും കൂടി പറയട്ടെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ '. ഒരാളുടെ നന്മയെകുറിച്ച് പറയാൻ ,ആർക്കും വാക്കുകൾ കിട്ടില്ല ,പലരും നിശബ്ദർ ആയിരിക്കും ..പക്ഷെ ചർച്ചഅയാളുടെ തിന്മയെ കുറിച്ചാണെങ്കിൽ (അവർ വിശ്വസിക്കുന്ന തിന്മ )മൂകൻമാർ പോലും സംസാരിക്കും. ഇന്നലെവരെ ചെയ്ത എല്ലാ കാര്യങ്ങളും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകും, ഇല്ലെങ്കിൽ ഇല്ലാതാക്കും.
ഇന്നലെ വരെ ആൾക്കൂട്ടങ്ങളുടെ നടുവിൽ ആയിരുന്നെങ്കിൽ, ഇന്ന് ശ്മശാനഭൂമിയിൽ കുറെ ശവക്കല്ലറകളുടെ നടുവിൽ ഒറ്റപെട്ടവരായി തീരും ,ആ കുഴിമാടങ്ങളിൽ കിടന്ന് ശ്വാസം കിട്ടാതെ മരിക്കാനായി മാത്രം ആവരുത് ഈ ജന്മം. പ്രതിസന്ധി ഘട്ടത്തിൽ തളർത്താൻ ആൾക്കാർ ഉണ്ടാകും, ഒരിക്കലും ഇല്ലാത്ത ഒരുമ ഈ കാര്യത്തിൽ ഉണ്ടാകും ..ആ സമയങ്ങളിൽ തളർന്നുപോയാൽ ചവട്ടി അരക്കാനായി അനേകം കാലുകൾ പൊങ്ങിവരും ..അങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത്.
ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവൾ ആണ് ഞാനും ,അന്നൊക്കെ തളർന്നിരുന്നുവെങ്കിൽ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ലായിരുന്നു ,ഇപ്പോളും ഫൈറ്റ് ചെയ്താണ് ജീവിക്കുന്നത് ,തളർന്നുകിടക്കാൻ നേരമില്ല ..ഒരാളെ കൂട്ടം കൂടി ആക്രമിക്കുമ്പോൾ എന്ത് നേടുന്നെന്നു പലപ്പോളും ചിന്തിച്ചിട്ടുണ്ട് ,അവർക്ക് സമാധാനമായി ഉറങ്ങാൻ കഴിയുമോ ??കഴിയുമായിരിക്കും ,അങ്ങനെ ചെയ്യുന്നവർക്കായിരിക്കും ശാന്തിയും, സമാധാനവും ഉണ്ടാവുക. (പ്രത്യേക ശ്രദ്ധയ്ക്ക് പിആർ വർക്ക് ചെയ്യുന്നതാണ് ..പൈസ വാങ്ങിയാണ് ചെയ്യുന്നത്. ഫ്രീ ആയിട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഏഴുതും എന്ന് ആരും കരുതരുത്. പൈസ വാങ്ങിക്കാനായ് മാത്രം ഒരാളെ ശമ്പളം കൊടുത്തു നിർത്തിയിട്ടുണ്ട് )