ഒന്നോ രണ്ടോ ഗേൾഫ്രണ്ട്? വിദേശിയിൽ നിന്ന് കിട്ടിയത് പ്രതീക്ഷിക്കാത്ത മറുപടി, കടയുടമയുടെ മുഖഭാവം മാറി
വിദേശികൾക്ക് ഇന്ത്യൻ തെരുവുകളിലൂടെ നടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം അവർക്ക് പ്രാദേശിക ഭാഷയിൽ പ്രാവീണ്യമില്ല. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാത്ത ചില കടയുടമകൾക്ക്, ലളിതമായ സംഭാഷണം പോലും ബുദ്ധിമുട്ടായി മാറിയേക്കാം. എന്നാൽ ഈ നിമിഷങ്ങൾ വെല്ലുവിളി നിറഞ്ഞതാണെങ്കിൽ പോലും, അവ ചിലപ്പോൾ രസകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നു.
തെരുവിലൂടെ നടക്കുകയായിരുന്നു വിദേശി. ടീഷർട്ടും പാന്റുമൊക്കെ വിൽക്കുന്നത് കണ്ടു. തുടർന്ന് നിങ്ങൾക്ക് വേണ്ടിയാണോ എന്ന് ചോദിച്ചപ്പോൾ അല്ല ഗേൾഫ്രണ്ടിന് വേണ്ടിയാണെന്നായി വിദേശി. 'ഒരു കാമുകിയോ രണ്ട് കാമുകിയോ?'എന്നായി കടയുടമ. ഇതിന് വിദേശി നൽകിയ മറുപടിയാണ് ഏവരെയും ചിരിപ്പിക്കുന്നത്.
'എനിക്ക് ഒരു കാമുകിയുണ്ട്. ഞാൻ ഇപ്പോൾ മറ്റൊരാൾക്കായുള്ള തെരച്ചിലിലാണ്'- എന്നായിരുന്നു വിദേശിയുടെ മറുപടി. പെട്ടെന്ന് കടയുടമയുടെ മുഖഭാവം മാറി. മറ്റൊരാളുകൂടി ഇല്ലേ എന്നായി കടയുടമ. വിദേശി ഇല്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കുറച്ചുസമയത്തിനുള്ളിൽത്തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. 'വിദേരിക്ക് ഒരു കാമുകി മാത്രമേയുള്ളൂ എന്ന് കേട്ടപ്പോൾ ബ്രോ നിരാശനായി'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.