ഫിറോസ് ഷരീഫിന് ആദരം
Saturday 13 September 2025 3:41 PM IST
ഫോർട്ടുകൊച്ചി : സെൻട്രൽ ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ കോച്ച് ഫിറോസ് ഷരീഫിനെ സാന്റോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മെട്രോപോളിൻ വികസന സമിതി ചെയർപേഴ്സണും , മഹാത്മാഗാന്ധി സർവകലാശാല മുൻ ഫുട്ബാൾ ടീം ക്യാപ്ടനുമായിരുന്ന ബെനഡിക്ട് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു ക്ലബ് ഫുട്ബാൾ പരിശീലകൻ റുഫസ് ഡിസൂസ അദ്ധ്യക്ഷത വഹിച്ചു . ക്ലബ്ബിലെ പഴയകാല താരങ്ങളായ വി.എ. സേവ്യർ ,പി .പി. ബോബൻ വി.ഇ.വിൽസൺ ,ജാക്സൺ പി.എസ്. ,ഇ.സി. ജെൻസൻ ,സാബു ബെർണാഡ്, കെ.പി. വില്യംസ്, ആർ.വെങ്കിടേശ് ,ആന്റണി കുരിശിങ്കൽ എന്നിവർ സംസാരിച്ചു.