കോൺഫറൻസ് ഹാൾ ഉദ്ഘാടനം
Saturday 13 September 2025 5:22 PM IST
കോലഞ്ചേരി: കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. എ.ഇ.ഒ പി.ആർ. മേഖല അദ്ധ്യക്ഷയായി. പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എൻജിനിയർ കെ.സി. സുമിത, അസി. എൻജിനീയർ അഞ്ജലി ഷാജി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, പ്രസിഡന്റ് സന്തോഷ് പ്രഭാകർ, സബ് ട്രഷറി ഓഫീസർ പി.പി. അജികുമാർ, എ.ഇ.ഒ സീനിയർ സൂപ്രണ്ട് കെ. നോബി, ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ രത്‌നാകരൻ, എം.എസ്. സുനിത എന്നിവർ സംസാരിച്ചു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് കോൺഫറൻസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാവും വിധമാണ് ഹാൾ നവീകരിച്ചിട്ടുള്ളത്.