പി.പി മുകുന്ദൻ സ്മൃതി ദിനം
Sunday 14 September 2025 12:41 AM IST
വളാഞ്ചേരി: പി.പി. മുകുന്ദൻ സ്മൃതി ദിനത്തിൽ ബി.ജെ.പി കുറ്റിപ്പുറം സംഘടനാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി വൈക്കത്തൂരിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. അനുസ്മരണയോഗം പി. പി ഗണേശൻ ഉദ്ഘാടനം ചെയ്തു ബിജെപി കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി, അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് എൻ.പി വാസുദേവൻ, സംസ്ഥാനകൗൺസിൽ അംഗം സുരേഷ് പാറത്തൊടി,ജില്ലാ കമ്മിറ്റിയംഗം ഉണ്ണി വൈക്കത്തൂർ , കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ശ്രീശൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.പി അയ്യപ്പൻ ,രഞ്ജു രാങ്ങാട്ടൂർ, സോഷ്യൽ മിഡിയ ജില്ലാ കമ്മിറ്റി അംഗം സുവിൻ കോട്ടപ്പുറം , പി പരമേശ്വരൻ , പി.സതീഷ് ബാബു എന്നിവരും പങ്കെടുത്തു. വൈക്കത്തൂർ എരിയാ ജനറൽ സെക്രട്ടറി പി.സുധീർ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി പി.പി.പ്രഭീഷ് നന്ദിയും പറഞ്ഞു