ജി.എസ്.ടി ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കണമെന്ന് എൽ.ഐ.സി എ.ഒ.ഐ

Sunday 14 September 2025 12:49 AM IST
എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) സൗത്ത് സോണൽ ജനറൽ കൗൺസിൽ യോഗം മധുര ഗോൾഡൻ പാർക്ക് ഹാളിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. പി.ജി. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

മധുര: ലൈഫ്, ഹെൽത്ത് ഇൻഷ്വറൻസ് പോളിസികളുടെ ജി.എസ്.ടി ഒഴിവാക്കിയതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) സൗത്ത് സോണൽ ജനറൽ കൗൺസിൽ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സൗത്ത് സോണൽ ജനറൽ കൗൺസിൽ യോഗം മധുര ഗോൾഡൻ പാർക്ക് ഹാളിൽ എൽ.ഐ.സി.എ.ഒ.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. പി.ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. സോണൽ വർക്കിംഗ് പ്രസിഡന്റ് എം. സെൽവരാജ് അദ്ധ്യക്ഷനായി. സോണൽ ജനറൽ സെക്രട്ടറി പി.എൻ. സുധാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സദാനന്ദൻ വരവ് ചെലവ് കണക്കും വൈസ് പ്രസിഡന്റ് മാത്യു കാരാംവേലി അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യ ട്രഷറർ ടി. ജോൺ വില്യം, വൈസ് പ്രസിഡന്റ് എ.പി. സാവിത്രി, സെക്രട്ടേറിയറ്റംഗങ്ങളായ എം.കെ. മോഹനൻ, എസ്.എ. കലാം, പി.കെ. സദാനന്ദൻ എന്നിവർ പങ്കെടുത്തു.