എം.കെ.സാനുവിന്റെ പുസ്തകം പ്രകാശനം
Saturday 13 September 2025 7:51 PM IST
കൊച്ചി: പ്രൊഫ എം.കെ.സാനു എഴുതിയ 'മനുഷ്യത്വത്തിന്റെ മാർഗത്തിൽ’ പുസ്തകം എറണാകുളത്ത് 16ന് പ്രകാശനം ചെയ്യും. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രവാസിവ്യവസായിയുമായ വാസു അയിലക്കാടിന്റെ ജീവചരിത്രമാണ് പുസ്തകത്തിന്റെ പ്രമേയം. ഗ്രീൻ ബുക്സാണ് പ്രസാധകർ. എം.കെ.സാനു ഏറ്റവുമൊടുവിൽ എഴുതിയ പുസ്തകമാണിത്. ചാവറ കൾച്ചറൽ സെന്റർ ലൈബ്രറിഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ പ്രകാശനം നിർവഹിക്കും. പ്രൊഫ. എം. തോമസ് മാത്യു സ്വീകരിക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത എം.കെ.സാനുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പ്രാണൻ’പ്രദർശിപ്പിക്കും.