മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് പ്രവാസി മെഗാമീറ്റ് 24, 25 തിയ്യതികളിൽ മലപ്പുറത്ത്
Sunday 14 September 2025 12:56 AM IST
മലപ്പുറം : മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 24, 25 തീയതികളിൽ മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ പ്രവാസി മെഗാമീറ്റ് നടത്തുന്നു. മലപ്പുറം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ നേരത്തെ നടന്ന പ്രവാസി ഹെവൻ മീറ്റിൽ പങ്കെടുത്ത് പെൻഷനു വേണ്ടി അപേക്ഷ സമർപ്പിച്ചവർക്കുള്ള 500 പെൻഷൻകാർഡ് വിതരണവും കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ തൊഴിൽ മേളയും 24 ന് രാവിലെ 10ന് നടക്കും. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നിന് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വനിത എന്റർപ്രണേഴ്സ് മീറ്റ് നടത്തും. 25 ന് രാവിലെ 10ന് വിദ്യാർത്ഥി യുവജന സംരംഭകത്വ മീറ്റ് നടക്കും. വൈകിട്ട് മൂന്നിന് കേഡേഴ്സ് മീറ്റ് നടക്കും.