സംസ്കൃതം സഹവാസ ക്യാമ്പ്
Sunday 14 September 2025 12:05 AM IST
കുന്ദമംഗലം: ഉപജില്ലയിലെ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറമ്പിൽ കടവ് എം.എ.എം.യു.പി സ്കൂളിൽ സംസ്കൃതം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സ്ക്കൂളുകളിൽ നിന്നായി 142 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.രാജീവ്. സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ കെ ഭാഗ്യനാഥൻ, പി.ടി.എ പ്രസിഡന്റ് കെ ഷൈജു, സ്കൂൾ മാനേജർ പി.എം അബ്ദുറഹ്മാൻ, ടി.കെ ജസ്‌ല, പ്രബിത. ബി. നായർ എന്നിവർ പ്രസംഗിച്ചു. ഒ.എൻ ഡിംപിൾ, സാജിത, ആര്യ, ബിജിന, രമ്യ, ശങ്കരനാരായണൻ, ഹരീഷ്, അർജുൻ, സുജീഷ് എന്നിവർ നേതൃത്വം നൽകി.