ജില്ലാ കൺവെൻഷൻ നടത്തി

Sunday 14 September 2025 12:12 AM IST
പ്രവാസി കേരളാ കോൺഗ്രസ് (എം)ജില്ലാ കൺവെൻഷൻ കോഴിക്കോട് സി. എസ്.ഐ ഹാളിൽ പ്രവാസി കേരള കോൺഗ്രസ് (എം) റിട്ടേണിസ് സംസ്ഥാന പ്രസിഡൻ്റ് ജോസഫ് ദേവസ്യാ പൊന്മാങ്കൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പ്രവാസി കേരളാ കോൺഗ്രസ് (എം) ജില്ലാ കൺവെൻഷൻ കോഴിക്കോട് സി.എസ്.ഐ ഹാളിൽ പ്രവാസി കേരള കോൺഗ്രസ് (എം) റിട്ടേണിസ് സംസ്ഥാന പ്രസിഡൻ്റ് ജോസഫ് ദേവസ്യാ പൊന്മാങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പ്രഥിരാജ് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.എം ജോസഫ്, രാജീവ്‌ വഞ്ചിപ്പാലം, അബ്രാഹം തോമസ്, മധു ദണ്ഡപാണി, വിനോദ് കിഴക്കയിൽ, റുഖിയപ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി പ്രഥിരാജ് നാറാത്ത് (പ്രസിഡന്റ്‌), പി.എം സുബയർ, ഷൈജി റോഷൻ (വൈസ് പ്രസിഡന്റ്), മാത്യു ചെമ്പോട്ടിക്കൽ( സെക്രട്ടറിയറ്റ് മെമ്പർ), നൗഷാദ് ചെമ്പറ (സെക്രട്ടറി), റിനിഷ് അനശ്ശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.