ചിലമ്പൊലിക്ക് തുടക്കം

Saturday 13 September 2025 8:13 PM IST

മൂവാറ്റുപുഴ: പായിപ്ര ഗവൺമെന്റ് യു. പി സ്കൂളിലെ സ്കൂൾതല കലാമേള ചിലമ്പൊലി 2025 ന് തുടക്കമായി. പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റ് റോജ പ്രഭാത് കലാമേള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജഹാൻ പേണ്ടാണം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റഹീമ ബീവി സ്വാഗതം പറഞ്ഞു അദ്ധ്യാപികമാരായ അജിത രാജ്, സെലീന എ. എന്നിവർ കലാമേളയ്ക്ക് നേതൃത്വം നൽകി. . വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജീ ഷാനവാസ് , പി.ടി.എ മെമ്പർമാരായ എ.പി. സജി, അദ്ധ്യാപകരായ അബ്ദുൽ വാഹിദ്, അജ്മി ഇബ്രാഹിം, റഹ്മത്ത് എ.എം. തുടങ്ങിയവർ സംസാരിച്ചു.