ഹൈക്കോൺ ഇലക്ട്രിക് വാഹന ഫാക്ടറിയ്ക്ക് ഇന്ന് തുടക്കം
Sunday 14 September 2025 12:01 AM IST
കൊച്ചി: പവർ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖരായ ഹൈക്കോൺ ഇന്ത്യ ലിമിറ്റഡിന്റെ കൊച്ചിയിലെ പുതിയ കോർപ്പറേറ്റ് ഓഫീസും ഇലക്ട്രിക് വെഹിക്കിൾ, ലിഥിയം ബാറ്ററി ഫാക്ടറിയും ഇന്ന് ഉച്ചയ്‌ക്ക് 2:30ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കാക്കനാട്
കിൻഫ്രാ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലെ അഞ്ച് ഏക്കർ സ്ഥലത്താണ് ആധുനിക നിർമ്മാണ യൂണിറ്റ്. ആദ്യഘട്ടത്തിൽ 52,000 ചതുരശ്ര അടിയുടെ കോർപ്പറേറ്റ് ഓഫീസും ഇലക്ട്രിക് 3-വീലറുകളും ലിഥിയം ബാറ്ററികളും നിർമ്മിക്കുന്ന യൂണിറ്റും തുറക്കും. ഫാക്ടറി പൂർണ്ണമായും ഹരിത ഊർജത്തിലാണ് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ ഹൈക്കോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ക്രിസ്റ്റോ സ്വാഗതം പറയും. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. കെ. ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.