മറൈൻ വേൾഡ് ഇൻ ദ സീ - അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ 2025, പത്തനംതിട്ടയ്ക്ക് വിസ്മയക്കാഴ്ചയായി

Sunday 14 September 2025 12:32 AM IST

പത്തനംതിട്ട : വിസ്മയക്കാഴ്ചകളൊരുക്കി പത്തനംതിട്ട ഇടത്താവളം ഗ്രൗണ്ടിൽ ആരംഭിച്ച മറൈൻ വേൾഡ് ഇൻ ദ സീ - അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ 2025 ൽ ജനത്തിരക്കേറുകയാണ്. ആഗസ്റ്റ് 22 മുതൽ ആരംഭിച്ച എക്സ്പോയിലേക്ക് എത്തുന്ന കാണികളെ വരവേൽക്കുന്നത് പ്രവേശനകവാടത്തിൽ സ്ഥാപിച്ചിട്ടുള്ള കൗതുകമുണർത്തുന്ന നീരാളി രൂപമാണ്. പ്രവേശനകവാടം കടന്നുചെല്ലുന്ന കാണികളെ കാത്തിരിക്കുന്നത് ബേർഡ്‌സ് ഷോ , ചിൽഡ്രൻസ് പാർക്ക് , അവതാർ തീം പാർക്ക് , മറൈൻ എക്സ്പോ , മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ എന്നിങ്ങനെയുള്ള വിസ്മയക്കാഴ്ചകളാണ്. പക്ഷികളുടെയും കിളികളുടെയും വലിയ ശേഖരമുള്ള ബേർഡ്‌സ് ഷോയിലെ ആഫ്രിക്കൻ ബാൾ പൈത്തൺ ,ഗ്രെ പേരറ്റ് , മക്കാവോ തുടങ്ങിയവയ്ക്ക് ഒപ്പം സെൽഫി എടുക്കാനുള്ള സൗകര്യവും കാണികൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. അവതാർ സിനിമയിലെ അത്ഭുതക്കാഴ്ചകളെ ദൃശ്യവത്കരിച്ചുള്ള അവതാർ തീം പാർക്കും ശ്രദ്ധേയമാണ്. എക്സ്പോയിലെത്തുന്ന കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണ് ചിൽഡ്രൻസ് പാർക്ക് ഒരുക്കിയിട്ടുള്ളത്. ജയന്റ് വീലും ശ്രദ്ധേയമാണ്. ചെറുതും വലുതുമായ കടൽമത്സ്യങ്ങളുടെ വലിയ ശേഖരം ഉൾപ്പെടുത്തിയിട്ടുള്ള മറൈൻ എക്സ്പോ - മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണലുകളാണ് എക്സ്പോയിലെ മുഖ്യആകർഷണം. ഷോപ്പിംഗ് സ്റ്റാളുകളും ജ്യൂസ് കോർണറുകളും ഫുഡ് സ്റ്റാളുകളും ഉൾപ്പടെ വിപുലമായ ഷോപ്പിംഗ് വിഭാഗവും എക്സ്പോയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് എക്സ്പോ കാണാനായി എത്തുന്നത്. ജില്ല ആസ്ഥാനത്ത് ആരംഭിച്ച മറൈൻ വേൾഡ് ഇൻ ദ സീ - അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ ആവേശത്തോടെയാണ് പത്തനംതിട്ട ജില്ലക്കാർ സ്വീകരിക്കുന്നത്. 150 രൂപയാണ് പ്രവേശന ഫീസ്. ഒക്ടോബർ 5 ന് അവസാനിക്കും.