തൊഴിൽ മേള

Sunday 14 September 2025 1:35 AM IST
job

പാലക്കാട്: 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി കൊടുവായൂർ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 98 പേർക്ക് ജോലി ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്തു. 23 സ്ഥാപന പ്രതിനിധികളും 162 ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ.ശബരീശൻ അദ്ധ്യക്ഷനായി. ശാന്തകുമാരി, എൻ.അബ്ബാസ്, പി.ആർ.സുനിൽ, സി.പി.സംഗീത, പ്രജിഷ സുരേഷ്, എ.മുരളീധരൻ, കെ.മണികണ്ഠൻ, കെ.രാജൻ, കെ.കുമാരി, കെ.നാരായണൻ, വി.ശ്രീലേഖ, വി.ദേവയാനി, നസീമ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.