അനുസ്മരണ സമ്മേളനം

Sunday 14 September 2025 12:35 AM IST

റാന്നി: സി പി എം പഴവങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ടൗണിൽ സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം നടന്നു. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോമളം അനിരുദ്ധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എൻ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.കെ.സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാത്യു, അനു ടി.ശാമുവേൽ, മോനായി പുന്നൂസ്, കെ.ഉത്തമൻ, വി.ആർ.സദാശിവൻ, അജിത്ത് ഏണസ്റ്റ്, സുരേഷ്.ആർ എന്നിവർ സംസാരിച്ചു.